Sunday, August 17, 2008

പ്രണയം പ്രണാമത്തിന്

പ്രണയത്തിന്റെ ആത്മത്വര ചക്രവാളത്തിലും അവസാനിക്കുന്നില്ല.അത് മറ്റേതോ പ്രപന്ച്ചത്തെ തേടിപ്പറക്കുകയാണ്. നിലാവും നക്ഷത്രവും വസന്തവും പൂക്കളും മഞ്ഞു പെയ്യുന്ന പുലരികളും കണ്‍മുന്നിലുള്ളിടത്തോളം ഹൃദയത്തിലെ പ്രണയരാപ്പാടി പാടിക്കൊണ്ടിരിക്കും .
പ്രണയത്തിന്‌ ഒരായിരം ​മുഖങ്ങളുണ്ട്. ദിവ്യതയാണ്‌ ഏറ്റവും ഉയര്‍ന്നത്. ഏറ്റവും താഴ്ന്നത് ശാരീരികതയും . പ്രണയം ഒരു സമുദ്രമാണ്. ലൈംഗികത് വെറും ദാഹവും . മാനുഷിക പ്രപന്ച്ചത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകാശ വലയമാണ്‌ പ്രണയം . ദൈവിക പ്രപന്ച്ചത്തിലെ ഏറ്റവും താഴ്ന്ന പ്രകാശ വലയവും പ്രണയം തന്നെ.പ്രമാണങ്ങളല്ല, പ്രണാമത്തിലേക്കുള്ള പ്രയാണമാണ്‌ പ്രണയത്തിന്റെ പ്രാണണ്‍. ദൈവിക സിംഹാസനത്തിലേക്കുള്ള തീര്‍ത്ഥാടനമാണ്‌ പ്രണയം . ദിവ്യത തന്നെ പ്രണയമാണ്‌. ആ ദിവ്യതയെ നിത്യമായി പ്രണമിക്കലാണ്‌ പ്രണയത്തിന്റെ ദൌത്യം . പ്രണയത്തെ പ്രണമിക്കുക.
റൂമി പറഞ്ഞു.: "ഒരു യഥാര്‍ത്ഥ അനുരാഗിയുടെ പ്രണയം മാനുഷികതയില്‍ എവിടെയെല്ലാം പ്രവഹിച്ചാലും ഒടുവില്‍ യഥാര്‍ത്ഥ പ്രണയഭാജനത്തിലെത്തുക തന്നെ ചെയ്യും .
കടപ്പാട് : ഇര്‍ഫാദ് മാഗസിന്‍

1 comment:

റോഷ്|RosH said...

"ദിവ്യതയാണ്‌ ഏറ്റവും ഉയര്‍ന്നത്. ഏറ്റവും താഴ്ന്നത് ശാരീരികതയും . പ്രണയം ഒരു സമുദ്രമാണ്. ലൈംഗികത് വെറും ദാഹവും ."
എനിക്കങ്ങോട്ട് യോജിക്കാനാവുന്നില്ല.
ആത്യന്തികമായി മനുഷ്യന്‍ ഒരു സാധാരണ ജീവി മാത്രമാണ്. ലൈംഗികത അവന്റെ അടിസ്ഥാനപരമായ ഒരു ചോദനയാണ്‌. ഭക്ഷണത്തോടുള്ള പോലെ ഒരു നൈസര്‍ഗികമായ ആവശ്യം. പ്രത്യുല്പാദനപരമായ ആ ആവശ്യത്തിന്റെ ഫലമാണ് പ്രണയം. എന്നാല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ചു സംസ്കാരം നേടിയ മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രണയമെന്നാല്‍ വെറും രതി മാത്രവുമല്ല. അതുകൊണ്ട് ലൈംഗികതയെ അധമമെന്നുള്ള ആ വാദത്തോട് യോജിക്കാനാവില്ല.