ഒരിക്കല്‍ ഹസ്രത്ത് റാബിഅ വീടിന് മുന്നില്‍ ദീര്‍ഘ നേരം എന്തോ തിരയുന്നതു കണ്ട് ആളുകള്‍ കൂടി. സൂര്യന്‍ അസ്തമിച്ച്കൊണ്ടിരിക്കുകയായിരുന്നു. തിരയുന്നതെന്താണെന്ന് തിരക്കിയ നാട്ടുകാരോട് അവര്‍ തന്‍റെ സൂചി നഷ്ടപ്പെട്ട വിവരം പറഞ്ഞു. സൂചി നഷ്ടപ്പെട്ട കൃത്യ സ്ഥലം പറഞ്ഞാല്‍ തങ്ങളും തിരയാന്‍ കൂടാമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സൂചി നഷ്ടപെട്ടത് തന്‍റെ കുടിലിലാണെന്നും അവിടെ വെളിച്ചമില്ലാത്തതിനാല്‍ വെളിച്ചമുള്ള പുറത്ത് തിരയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതു കേട്ട നാട്ടുകാര്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ആ വിശുദ്ധ സ്ത്രീക്ക് താളം തെറ്റിത്തുടങ്ങിയെന്ന് അവര്‍ ഉറപ്പിച്ചു. ജനം പിരിഞ്ഞുപോകാന്‍ തുടങ്ങി.
പിരിഞ്ഞുതുടങ്ങിയ ജനത്തെ തിരിച്ചുവിളിച്ച് അവര്‍ പറഞ്ഞു. “ഞാന്‍ നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ കാണിക്കുകയായിരുന്നു. നിങ്ങള്‍ ആനന്ദത്തിന് വേണ്ടി ലോകം മുഴുവന്‍ തിരയുകയാണ്. കാരണം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ വെളിച്ചം മുഴുവന്‍ പുറത്തേക്കാണ്. കണ്ണും കാതും നാവുമെല്ലാം പുറംലോകത്തെയാണ് കാണുന്നത്. ശൈശവത്തിലെ സമ്പൂര്‍ണ്ണ നിഷകളങ്കതയില്‍ ലഭിച്ചിരുന്ന ആനന്ദം എവിടെയാണ് നഷ്ടമായത് ? പരമാനന്ദത്തിന്‍റെ വേരുകള്‍ ഏത് സാഗരത്തിന്നടിയിലാണ് ? ഏത് കൊടുമുടിയുടെ ശിഖിരത്തിലാണ്. മനുഷ്യന്‍ അന്വേഷിച്ചലയുകയാണ്. ഉള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ പുറത്തെ വെളിച്ചത്തില്‍ തിരഞ്ഞുതിരഞ്ഞു ജീവിതം തീര്‍ക്കുകയാണ്. നഷ്ടമായ ഉള്‍ത്തടത്തെ തിരിച്ചറിഞ്ഞ് അകത്തേക്ക് വെളിച്ചം വീശുക. അവിടെയാണ് ആനന്ദത്തിന്‍റെ വേരുകള്‍. പരമാനന്ദത്തിന്‍റെ രഹസ്യവും.”

*************
അഹന്തയുടെ രഹസ്യം.
ഒരു സൂഫീ കഥയുണ്ട്. ചക്രവര്‍ത്തിയായിരുന്ന നാദിര്‍ഷാ ഒരിക്കല്‍ പ്രാര്‍തഥിക്കുകയായിരുന്നു. അയല്‍രാജ്യത്തെ ആക്രമിച്ചുകീഴടക്കാനുള്ള പുറപ്പാടിലായിരുന്നു അദ്ദേഹം. അതിനാല്‍ പ്രഭാതത്തിനു മുമ്പേ പള്ളിയിലെത്തി പ്രാര്‍തഥന തുടങ്ങി. “ദൈവമേ ഞാന്‍ ആരുമല്ല. അങ്ങയുടെ ഒരു ഭൃത്യന്‍ മാത്രം. എന്നെ സഹായിക്കണേ. എന്‍റെ രാജ്യത്തെ വിജയിപ്പിക്കണേ... ഞാന്‍ ആരുമില്ലാത്തവനാണ്...” പ്രാര്‍ത്ഥന നീണ്ടുപോയി.
ആ സമയത്ത് തൊട്ട്ടുത്ത് ഒരു യാചകന്‍ വന്ന് പ്രാര്‍ത്ഥന തുടങ്ങി. “ദൈവമേ... ഞാന്‍ ആരുമല്ല , വെറുമൊരു യാചകന്‍ മാത്രം. എനിക്ക് വിശപ്പടക്കാനുള്ള വക തരേണമേ... ദൈവമേ ഞാന്‍ ആരുമില്ലാത്ത വെറുമൊരു യാചകനാണേ...”
ഇതു കേട്ട രാജാവിന് കലിയിളകി. ഉടന്‍ മന്ത്രിയെ വിളിപ്പിച്ചുപറഞ്ഞു. ആ യാചകനെ എടുത്ത് പുറത്തെറിയുക. ആരുമില്ലാത്തവന്‍ ഞാനാണ്. ഞാന്‍ പറയുന്നത് പോലെ പറയാന്‍ അയാള്‍ക്കെന്തവകാശം? ഞാനാണ് ആരുമില്ലാത്തവന്‍.
ദൈവത്തിനു മുന്നില്‍ വിനീതവിധേയമാകുന്ന പ്രാര്‍ത്ഥനാവചനത്തില്‍ പോലും ഒളിഞ്ഞിരിക്കുന്ന അഹന്ത ഇത്ര ശക്തമെങ്കില്‍ മനസ്സിനകത്തെ തെളിയാത്ത അഹന്തകള്‍ എത്ര ബീഭത്സമായിരിക്കും.

(സിദ്ദീഖ് മുഹമ്മദ് . ഇര്‍ഫാദ് മാഗസിന്‍ , ജൂണ്‍ 2006)
No comments:
Post a Comment